Latest NewsIndiaInternational

ഇന്ത്യക്ക് അനുകൂലമായ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം

കൂടാതെ സഭ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലെ ചൈനീസ് അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കി അമേരിക്കന്‍ ജനപ്രതിപ്രതിനിധി സഭ. ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ കടന്നു കയറാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട പ്രമേയം ഐക്യകണ്‌ഠേനയാണ് സഭ പാസ്സാക്കിയത്. കൂടാതെ സഭ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചൈന നടത്തുന്ന ആസൂത്രിത ശ്രമങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തു. സഭയിലെ ഡെമോക്രാറ്റിക്ക് പ്രതിനിധിയും ഇന്ത്യന്‍ വംശജനുമായ രാജകൃഷ്ണ മൂര്‍ത്തിയാണ് പ്രമേയം പാസ്സാക്കാന്‍ നേതൃത്വം നല്‍കിയത്. സുഹൃദ് രാജ്യമായ ഇന്ത്യക്കൊപ്പം അമേരിക്ക ഉറച്ചു നില്‍ക്കണമെന്ന തീരുമാനമാണ് പ്രതിനിധി സഭ ഐക്യകണ്‌ഠേന കൈക്കൊണ്ടിരിക്കുന്നതെന്ന് രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമം, കസ്റ്റംസ് അന്വേഷണസംഘത്തെ പൊളിച്ചു; പത്ത് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, മാറ്റാന്‍ ശ്രമിച്ചത് മലബാര്‍മേഖലയിലെ അന്വേഷണത്തില്‍ പ്രധാനികളെ

ജപ്പാന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബ്രൂണേയ്, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ് വാന്‍, വിയറ്റ്‌നാം എന്നീ മറ്റു അയല്‍ രാജ്യങ്ങളോടും ശത്രുതാ മനോഭാവമാണ് ചൈനയക്കുള്ളത്‌. കിഴക്കന്‍ ഏഷ്യന്‍ മേഖലകളിലെ എല്ലാ രാജ്യങ്ങളുമായും യുദ്ധ മനോഭാവമാണ് ചൈന പുലര്‍ത്തുന്നതെന്നും ജനപ്രതിപ്രതിനിധി സഭ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button