COVID 19KeralaLatest NewsNews

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വക്സിന്റെ പകുതിയും ഇന്ത്യയ്ക്ക് : അതും സൗജന്യമായി !

പൂനെ • ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ പകുതിയും ഇന്ത്യയ്ക്ക് നല്‍കും. അതും സൗജന്യമായി. ബാക്കി മാത്രമേ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്നും ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനവാല വ്യക്തമാക്കി.

വാക്സിന്റെ ട്രയൽ ഫലപ്രദമായാൽ ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാകും സെറം വാക്സിനുകളുടെ നിർമാണം നടത്തുക. ഓക്സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉല്‍പദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്സ്ഫഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. ഒന്നാംഘട്ട പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ ആഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അന്തിമ പരീക്ഷണം വിജയിച്ചാല്‍ മിതമായ നിരക്കില്‍ അതിവേഗം ഇന്ത്യയിലും വാക്സിന്‍ ലഭ്യമാക്കാനാവും. ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണു ശ്രമം. പ്രതിരോധ പരിപാടികളുടെ ഭാഗമായി ജനങ്ങൾക്ക് സൗജന്യമായാണു ലഭിക്കുകയെന്നും പൂനെവാല പറഞ്ഞു.

അതേസമയം, രാജ്യത്തു കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ് അറിയിച്ചു. വാക്സിനു വിലനിയന്ത്രണം ഏര്‍പ്പെടുത്തും. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യതയും ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button