
ദില്ലി : ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ സജ്ജമാണ് ആരോഗ്യരംഗമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യ രംഗത്തും കാര്‍ഷിക-ഊര്‍ജ്ജ മേഖലകളിലും ഇന്ത്യയില്‍ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്. രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപം നാള്‍ക്കുനാള്‍ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം.
ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണെന്നും തങ്ങളുടെ വളര്‍ച്ചാ അജണ്ടയില്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദനത്തിനുള്ള ആഭ്യന്തര ശേഷി മെച്ചപ്പെടുത്തുക, സാമ്പത്തിക വ്യവസ്ഥയുടെ ആരോഗ്യം പുനഃസ്ഥാപിക്കുക, അന്താരാഷ്ട്ര വ്യാപാരത്തിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയിലൂടെ ശക്തമായ സാമ്പത്തിക ആഭ്യന്തര ശേഷിയിലൂടെ ഇത് കൈവരിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments