ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം. സമുദ്ര നിരപ്പില്‍ നിന്ന് അത്യുന്നതിയിലുളള സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സേനക്ക് വേണ്ട സഹായവുമായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ഡ്രോൺ അവതരിപ്പിച്ചിരിക്കുന്നത്. ഡിആര്‍ഡിഒയുടെ ചണ്ഡിഗഡിലെ ലബോറട്ടറിയിലാണ് ഭാരത് നിര്‍മ്മിച്ചത്. ലോകത്ത് ഏറ്റവും സമര്‍ത്ഥവും ഭാരം കുറഞ്ഞതുമായ ഡ്രോണാണിതെന്നാണ് സൂചന.
Read also: കോവിഡ് അതീവ ഗുരുതരം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ
ചെറുതും ശക്തവുമായ ഭാരത് ഏത് തരം സ്ഥലത്തും കൃത്യതയോടെ പ്രവര്‍ത്തിക്കാൻ ഡ്രോണിന് കഴിയും. കൃത്രിമ ബുദ്ധിയിലാണ് ഇതിന്റെ പ്രവർത്തനം. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാനാകും. അതി കഠിനമായ തണുപ്പിലും ഭാരതിന് തകരാറൊന്നും ഉണ്ടാകില്ല.കൂടാതെ ശത്രുക്കളുടെ റഡാറില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താനാകില്ല.
Post Your Comments