
എറണാകുളം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ.
ആലുവയിലും സമീപ പഞ്ചായത്തുകളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് കോവിഡ് അവലോകന യോഗശേഷം മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ കടകള്‍ പത്തുമണി മുതല്‍ രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് പ്രത്യേക അനുമതി വേണം.
Post Your Comments