![](/wp-content/uploads/2020/07/ashok.jpg)
ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഇതുവരെ പരിഹാരമായില്ല, ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഈ സാഹചര്യത്തിലും രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗെലോട്ട് കത്തില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ബിജെപിയിലെ ചില നേതാക്കളും ഇടപാടുകള്‍ നടത്തുന്നതായി ഗെലോട്ട് ആരോപിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ എത്രത്തോളം ഇതില്‍ പതിഞ്ഞിട്ടുണ്ടെന്ന് തനിക്കറിയില്ലെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.
Post Your Comments