KeralaLatest NewsNews

കോണ്‍ഗ്രസിന് തിരിച്ചടിയായി തരൂരിന്റെ പ്രതികരണം: മോദിയുടെ യു.എസ് സന്ദര്‍ശനം പോസിറ്റീവ് എന്ന് തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂര്‍ എംപി. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പ്രതീക്ഷ നല്‍കുന്നതാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാനായെന്നും തരൂര്‍ പറഞ്ഞു. അതേസമയം മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഫലപ്രാപ്തിയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ സംശയം ഉന്നയിച്ചിരുന്നു.

Read Also: അമേരിക്ക നാടുകടത്തുന്ന സംഘത്തില്‍ മലയാളികളില്ല: കൂടുതല്‍ പേര്‍ പഞ്ചാബികള്‍

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയില്‍ തെറ്റില്ലെന്നും ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിലങ്ങും ചങ്ങലയുമണിയിച്ച് കൊണ്ടുവരുന്നതിനോടാണ് എതിര്‍പ്പെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞില്ലെന്ന് വിമര്‍ശിച്ചു. രാഷ്ട്രനിര്‍മാണത്തെ കുറിച്ചാണ് സംസാരിക്കാന്‍ വന്നതെന്നും വ്യക്തിയെ കുറിച്ചല്ലെന്നുമാണ് മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മോദി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം അദാനിക്ക് നല്‍കുന്ന സേവനങ്ങള്‍ മോദിക്ക് രാഷ്ട്ര നിര്‍മ്മാണമാണെന്നും രാജ്യസമ്പത്ത് കൊള്ളയടിച്ചതും അഴിമതിയും എങ്ങനെ അദാനിക്കെതിരായ വ്യക്തിപരമായ കേസാകുമെന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button