ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണം സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ഏക ബദലാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് . അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധി .മുന്‍പന്തിയില്‍ തന്നെ നില്‍ക്കണമെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി വകവയ്ക്കാതെ രാഹുല്‍ ഗാന്ധി മുന്‍പന്തിയില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദിക്ക് ബദല്‍ നേതൃത്വം ഇല്ലെന്ന് പറയുന്നത് തെറ്റാണ്. രാഹുല്‍ ഗാന്ധിയാണ് ബദല്‍. മോദിയുടെ രീതിയും സമീപനവും വ്യത്യസ്തമായതിനാല്‍ ആളുകള്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നത് ശരിയാണ്, ഗെഹ്ലോട്ട് പറഞ്ഞു. മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ധൈര്യത്തോടെയും നിര്‍ഭയമായും എതിര്‍ക്കാന്‍ കഴിയുന്ന ഏക പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധി എന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗെഹ്‌ലോട്ട്പറഞ്ഞു.
2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗാന്ധി കഠിനാധ്വാനം ചെയ്തു, ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് വരെ ജനങ്ങള്‍ക്ക് തോന്നിയിരുന്നു.’പക്ഷേ, മോദി നടത്തിയ വൈകാരിക പ്രകടനങ്ങളാണ് ,സ്ഥിതിഗതികള്‍ മാറ്റിമറിച്ചതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാഹുല്‍ ഗാന്ധി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് മാത്രമേ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും ഒപ്പം നില്‍ക്കാന്‍ കഴിയൂകോണ്‍ഗ്രസ് ഒരു നെഹ്റു-ഗാന്ധി കുടുംബകേന്ദ്രീകൃത പാര്‍ട്ടിയാണെന്ന ആരോപണമുയരുന്നുണ്ട്. ഇതിലൂടെ തന്റെ പാര്‍ട്ടി നേതാക്കളെ തകര്‍ക്കുകയെന്നതാണ് അജണ്ടയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
Post Your Comments