ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ ‘കൊവാക്സി’ന്റെ പരീക്ഷണം ആരംഭിച്ചു . ഡല്‍ഹി എയിംസ് ആശുപത്രി ഉള്‍പ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് വാക്‌സിന്റെ പരീക്ഷണം നടക്കുക. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് വൈറോളജിയും ഒത്തുചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
Read Also : വാക്‌സിന്‍ വിജയം കണ്ടതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ലോകരാജ്യങ്ങളുടെ തിരക്ക്
ഡല്‍ഹി എയിംസിലെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം പാറ്റ്‌നയിലെ എയിംസും റോത്തക്കിലെ പി.ജി.എയും മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. പരീക്ഷണത്തിന് തയ്യാറായി വന്നവരില്‍ ചിലര്‍ക്ക് യഥാര്‍ത്ഥ വാക്സിനും മറ്റ് ചിലര്‍ക്ക് പ്ലാസിബോയുമാണ്(മരുന്നെന്ന പേരില്‍ നല്‍കുന്ന പദാര്‍ത്ഥം)നല്‍കിയത്.
ഇങ്ങനെ വാക്‌സിന്‍ നല്‍കുമ്പോള്‍ ശരിക്കുള്ള വാക്‌സിന്‍ ആര്‍ക്കാണ് നല്‍കിയതെന്ന് ഗവേഷകര്‍ക്കും വോളന്റിയേഴ്സിനും അറിവുണ്ടാകില്ല. ഇതിന് ഡബിള്‍ ബ്ലൈന്‍ഡ് ട്രയല്‍ എന്നാണ് പറയുക. 375 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന പരീക്ഷണത്തില്‍ ഏകദേശം നൂറു പേരുടെ പരീക്ഷണം ഡല്‍ഹി എയിംസിലാകും നടക്കുക.
Post Your Comments