ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 42.78കോടി ഡോസ് വാക്‌സീനുകള്‍ നല്‍കിയാതായി കേന്ദ്രം. ജൂണ്‍ 21 ആണ് രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചത്. 42,78,82,261 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്താകമാനം 52,34,188 സെഷനുകളിലായിട്ടാണ് 42.78 കോടി വാക്‌സീന്‍ ഡോസുകള്‍ ജനങ്ങളില്‍ കുത്തിവെച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 42,67,799 ഡോസ് വാക്‌സീനു കളാണ് നല്‍കിയത്.
Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി
18 മുതല്‍ 44 വരെ പ്രായമുള്ളവരില്‍ 13,54,32,522 പേരാണ് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചത്. 57,68,314 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. അറുപതു വയസ്സിന് മുകളിലുള്ളവരില്‍ 7,31,64,749 പേര്‍ക്ക് ആദ്യ ഡോസും 3,34,56,337 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45നും 59നും ഇടയിലുള്ള 10,00,94,927 പേര്‍ക്ക് ആദ്യ ഡോസും 3,34,30,580 ഡോസ് രണ്ടാം ഡോസും നല്‍കിയെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments