Latest NewsNews

പ്രണയനൈരാശ്യം; കോളേജ് വിദ്യാര്‍ഥിനിയെ കാമുകൻ വീട്ടുകാർക്ക് മുന്നിലിട്ട് കുത്തിക്കൊന്നു

കോയമ്പത്തൂർ : പ്രണയനൈരാശ്യത്തെ തുടർന്ന് കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂർ പേരൂർ സ്വദേശി എം. ശക്തിവേലിന്റെ മകൾ എസ്. ഐശ്വര്യ(18)യാണ് കൊല്ലപ്പെട്ടത്. മെക്കാനിക്കായി ജോലിചെയ്യുന്ന സി. രതീഷ്(20) എന്നയാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ തൃശ്ശൂരിലെ ബന്ധുവീട്ടില്‍നിന്നും കോയമ്പത്തൂർ പോലീസ് തിങ്കളാഴ്ച രാവിലെ പിടികൂടി യാത്രാപാസോ രജിസ്ട്രേഷനോ നടത്താതെ വനത്തിലെ ഊടുവഴിയിലൂടെയാണ് ഇയാള്‍ തമിഴ്നാട് അതിര്‍ത്തി കടന്ന് ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് ആദ്യവർഷ ബി.കോം വിദ്യാർഥിനിയും പേരൂർ സ്വദേശിയുമായ ഐശ്വര്യ(18)യെ രതീഷ് കുത്തിക്കൊന്നത്. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഐശ്വര്യയുടെ പിതാവ് ശക്തിവേലിനും കുത്തേറ്റിരുന്നു.എന്നാല്‍ പിതാവ് ഇപ്പോള്‍ ചികിത്സയിലാണ്.

കൊലപാതകത്തിലേക്ക് നയിച്ച്‌ സംഭവം ഇങ്ങനെയാണ്, ഐശ്വര്യയും രതീഷും നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നു .അതുകൊണ്ടു തന്നെ ആ എതിര്‍പ്പ് ശക്തമാകുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെക്കുറിച്ച്‌ കഴിഞ്ഞ മാര്‍ച്ചില്‍ ഐശ്വര്യയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. അതോടെ വീട്ടുക്കാര്‍ ബന്ധത്തെ എതിര്‍ ക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. രതീഷുമായി ഒരു ബന്ധവും പാടില്ലെന്നും സംസാരിക്കരുതെന്നും വീട്ടുകാര്‍ ഐശ്വര്യയോട് പറഞ്ഞു . വീട്ടുകാരുടെ വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തോളമായി ഐശ്വര്യ രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.

മാത്രമല്ല ലോക്ക്ഡൗണ്‍ കാരണം രതീഷിനും ഐശ്വര്യയുടെ വീട്ടിലെത്തി കാണാനും സാധിച്ചിരുന്നില്ല . പലതവണ ഫോണില്‍ വിളിച്ചെങ്കിലും പെണ്‍കുട്ടി ഫോണ്‍ എടുക്കുകയും ചെയ്തില്ല എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു . ഇതിനുപിന്നാലെ ഇയാള്‍ക്ക് വാശി കൂടി. വെള്ളിയാഴ്ച രാത്രി 8.30 ഓടെ രതീഷ് ഐശ്വര്യയുടെ വീടിന് സമീപമെത്തി . മാത്രമല്ല ഐശ്വര്യയോട് സംസാരിക്കണമെന്നും പുറത്തേക്ക് വരാനും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഐശ്വര്യ പിതാവിനൊപ്പം തന്നെയായിരുന്നു രതീഷിന്റെ അടുത്തേക്ക് പോയത്. ഇരുവരും എത്തിയതിന് പിന്നാലെ രതീഷ് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. തടയാന്‍ശ്രമിച്ച പിതാവിനും കൈകളില്‍ കുത്തേല്‍ക്കുകയും ചെയ്തു . ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിവന്നപ്പോഴേക്കും കണ്ടത് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന മകളെയും അച്ചനെയുമായിരുന്നു . ഈ ക്രൂരതയ്ക്ക് ശേഷം പ്രതി ഓടിക്കളയുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button