Latest NewsIndia

സ്വ‌ര്‍ണക്കടത്ത് കേസ്, അന്വേഷണം എമിറേറ്റ്സ് ജീവനക്കാരിലേക്കും

അഞ്ച് മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങളാണ്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം എമിറേറ്റ്സ് ജീവനക്കാരിലേക്കും നീങ്ങുന്നു. ഇവരുടെ മൊഴി എടുക്കാനാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജറുടെ മൊഴിയായിരിക്കും ആദ്യമെടുക്കും. റാക്കറ്റിന് വിമാനത്താവള ജീവനക്കാരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകള്‍ എടുത്ത് കൂട്ടിയത് സ്വര്‍ണം കൈമാറ്റ കേന്ദ്രങ്ങളാക്കാനെന്നാണ് എന്‍.ഐ.എ കരുതുന്നത്. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങളാണ്.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വര്‍ണം അടങ്ങിയ ബാഗ് അയക്കുന്നതെങ്കിലും അതിന് നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ കത്ത് വേണം. ഇത് വ്യാജമായി തയ്യാറാക്കുന്നത് സരിത്തിന്റെ ചുമതലയാണ്. കോണ്‍സുലേറ്റിലെ വാഹനത്തിലാണ് വിമാനത്താവളത്തിലെത്തേണ്ടത്. സ്വപ്ന സ്വാധീനം ഉപയോഗിച്ച്‌ വാഹനം കൈക്കലാക്കും. ഇല്ലെങ്കില്‍ വ്യാജ ബോര്‍ഡ് ഉപയോഗിച്ചതായും സംശയമുണ്ട്. ഈ വാഹനത്തില്‍ സരിത്തെത്തി വ്യാജ കത്ത് കാണിച്ച്‌ ബാഗ് കൈപ്പറ്റും. സന്ദീപിന്റെ ബ്യൂട്ടി പാര്‍ലറും വര്‍ക് ഷോപ്പും ഉള്‍പ്പെടെ ഏഴ് ഇടങ്ങളില്‍ വച്ച്‌ സ്വര്‍ണം കൈമാറി.

സ്വര്‍ണം കൊണ്ടുപോകാന്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വാഹനവും മറയാക്കി.അടുത്തത് നയതന്ത്ര ബാഗില്‍ നിന്ന് സ്വര്‍ണം പുറത്തെടുക്കലാണ്. അതിനായാണ് ഒന്നിലേറെ വാടക വീടുകള്‍ എടുത്തിടുന്നത്. ഫെബ്രുവരി മുതല്‍ ജൂലായ് വരെ രണ്ട് വീടും രണ്ട് ഫ്ലാറ്റും വാടകയ്ക്കെടുത്തു. ആല്‍ത്തറയിലും പി.ടി.പി നഗറിലും വീടുകള്‍ക്ക് പുറമെ അമ്ബലമുക്കിലും സെക്രട്ടേറിയറ്റിന് സമീപത്തുമുള്ള ഫ്ലാറ്റുകളും കൈമാറ്റ കേന്ദ്രങ്ങളായി. കൂടാതെ കുറവന്‍കോണത്തുള്ള സന്ദീപിന്റെ ബ്യൂട്ടി പാര്‍ലറും നെടുമങ്ങാട്ടെ വര്‍ക് ഷോപ്പുമെല്ലാം ഇതിന് മറയായി.

ഇവിടങ്ങളില്‍ വച്ച്‌ ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരിലുള്ള യഥാര്‍ത്ഥ വസ്തുക്കള്‍ കോണ്‍സുലേറ്റിലേക്കുള്ള ബാഗിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ മറ്റൊരു ബാഗിലേക്കും മാറ്റും. സരിത്തും സ്വപ്നയും ചേര്‍ന്നാവും ഇത് ചെയ്യുക. യഥാര്‍ത്ഥ ബാഗുമായി സ്വപ്ന കോണ്‍സുലേറ്റിലേക്ക് പോകുമ്പോള്‍ സ്വര്‍ണമുള്ള ബാഗുമായി സരിത്ത് സ്വന്തം കാറില്‍ സന്ദീപിനടുത്തേയ്ക്ക് പോകും. സന്ദീപിന് കൈമാറുന്നതൊടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നു. സന്ദീപില്‍ നിന്ന് റമീസ് വഴി ആസൂത്രകരിലേക്കെത്തുന്നതാണ് വിപുലമായ രണ്ടാം ഘട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button