താമരശ്ശേരി: സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം ഹെസ ജ്യുവലറിയിൽ എത്തിയപ്പോൾ ചുരുളഴിഞ്ഞത് സ്വർണ്ണക്കട മുതലാളിയുടെ അഭൂതപൂർവ്വമായ വളർച്ച. ഉടമയായ കൊടുവള്ളി സ്വദേശിയായ ഷമീമിന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തു തുടങ്ങിയ ഷമീം ഇന്ന് ഒരു ജുവല്ലറിയുടെയും ഗള്‍ഫില്‍ കഫ്റ്റീരിയയുടെയും ഉടമയാണ്. ആരെയും അമ്പരപ്പിക്കുന്ന ഈ വളര്‍ച്ചയില്‍ നാട്ടുകാര്‍ക്ക് അടക്കം ഞെട്ടലാണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അദ്ധ്വാനിയായ ഷമീം ഡ്രൈവർ ജോലിയിലേക്ക് തിരിഞ്ഞപ്പോഴാണ് വളർച്ച ഉണ്ടായത്.
ഈ വളർച്ചയിൽ 24 കാരനായ ഷമീമിന്റെ കയ്യിലെത്തിയത് കോഴിക്കോട്ടെ ഒരു ജൂവലറിയും ഗള്‍ഫിലെ ഒരു കഫ്റ്റീരിയയും. കോഴിക്കോട്ടെ ജ്യുവലറി നടത്തിപ്പിന് സഹായം ജ്യേഷ്ഠനും ഗൾഫിലെ കഫ്റ്റീരിയ നടത്തിപ്പിന്റെ സഹായം അനിയനും ആണ്.ഹെസ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ വില്‍പ്പനയ്ക്ക് വെച്ച സ്വര്‍ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് മുഴുവന്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ ഹെസാ ജൂവലറി ഉടമകളും ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു.
ഇതിന്റെ ഉറവിടം സംബസിച്ചും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.അതേസമയം, മുഹമ്മദ് അബ്ദു ഷമീമിന് സ്വര്‍ണക്കടത്ത് കേസ് പ്രതി അന്‍വറുമായി അടുത്ത ബന്ധമില്ലെന്നും തിരുവനന്തപുരത്തേക്ക് ഒരുതവണ മാത്രമാണ് അന്‍വറിനൊപ്പം സഞ്ചരിച്ചതെന്നും ഷമീമിന്റെ ബന്ധുക്കള്‍ പറയുന്നു. കൂടാതെ ഹെസ ഗോള്‍ഡില്‍ ഷമീമിന് ഇപ്പോള്‍ പാര്ട്ണര്ഷിപ്പൊന്നുമില്ലെന്നും ഇവര്‍ പറയുന്നു. അവന്റെ സഹോദരന് ഷെരീഫും മറ്റ് രണ്ടുപേരുമാണ് അത് നടത്തുന്നത്.ആറുമാസം മുമ്പാണ് അവന്റെ വിവാഹം കഴിഞ്ഞത്.
ദുബായിലേക്ക് തിരിച്ചുപോവാനുള്ള നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയിരിക്കേയാണ് കസ്റ്റംസ് അധികൃതര്‍ വിളിപ്പിക്കുന്നത്. കസ്റ്റംസുകാര്‍ വിളിച്ചതിനെത്തുടര്‍ന്ന് ഞാനാണ് കഴിഞ്ഞദിവസം അവനെ കോഴിക്കോട്ടെ ഓഫീസില്‍ ഹാജരാക്കിയത്. – ഷമീമിന്റെ പിതാവ് ഹുസൈന് വ്യക്തമാക്കി.
Post Your Comments