ന്യൂഡല്‍ഹി: രാജ്യത്ത് കള്ളക്കടത്ത് തടയുന്നതിന് അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ 69 വിമാനത്താവളങ്ങളില്‍ അത്യാധുനിക ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അഥോരിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരുങ്ങുന്നു.
read also : സ്വര്‍ണക്കടത്ത് കേസ്, അന്വേഷണം എമിറേറ്റ്സ് ജീവനക്കാരിലേക്കും
കൈകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന സ്‌കാനറുകളും ഇരുമ്പ് ചട്ടങ്ങളില്‍ ഉറപ്പിക്കുന്ന രീതിയിലുള്ള മെറ്റല്‍ഡിക്റ്ററുകളും ഒഴിവാക്കി കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുള്ള സ്‌കാനറുകളാണ് ഒരുക്കുന്നത്. കോവിഡ്-19 വ്യാപിക്കുന്നതിനു മുന്‌പേ ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്ന് എഎഐ അധികൃതര്‍ വ്യക്തമാക്കി.
ആകെ 198 ബോഡിസ്‌കാനറുകളാണു വിമാനത്താവളങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. 19 എണ്ണം ചെന്നൈ വിമാനത്താവളത്തിലേക്കാണ്. 17 എണ്ണം കോല്‍ക്കത്തയിലും 12 എണ്ണം പൂനയിലും ഘടിപ്പിക്കും.
Post Your Comments