Jobs & VacanciesLatest NewsNews

വിവിധ തസ്തികകളിൽ എയർപോർട്‌സ്‌ അതോറിറ്റിയിൽ ഒഴിവ് : ഉടൻ അപേക്ഷിക്കാം

എയർപോർട്‌സ്‌ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവ്. സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിലെ സെക്യൂരിറ്റി സ്ക്രീനർ,മൾട്ടി ടാസ്കർ, എക്സിക്യൂട്ടീവ്/ മാനേജർ, എൻജിനീയർ/ മാനേജർ എന്നിവയാണ് തസ്തികകൾ. കരാർ നിയമനമാണ്. വിവിധ തസ്തികകളിലായി 713 ഒഴിവുകളാണുള്ളത്.

സെക്യൂരിറ്റി സ്ക്രീനർ : സൂറത്ത്, ഭോപാൽ, കൊൽക്കത്ത, ഗോവ, ശ്രീനഗർ, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ‌, ലക്നൗ എന്നിവിടങ്ങളിലെ എയർപോർട്ടുകളിലാണ് അവസരം. കേരളത്തിൽ കോഴിക്കോടാണ് ഒഴിവ്.1/3 വർഷത്തെ കരാർ നിയമനം. തസ്തികയിൽ 419 ഒഴിവുകളുണ്ട്.

മൾട്ടി ടാസ്കർ : സൂറത്ത്, ഭോപാൽ, കൊൽക്കത്ത, ശ്രീനഗർ, മധുര, തിരുപ്പതി, വഡോദര, റായ്പുർ, ഉദയ്പുർ, റാഞ്ചി, വിശാഖപട്ടണം, ഇൻഡോർ, അമൃത്‌സർ, മാംഗ്ലൂർ, ഭുവനേശ്വർ, അഗർത്തല, പോർട് ബ്ലെയർ എന്നിവിടങ്ങളിലെ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ ഓഫീസുകളിലാണ് അവസരം. പത്താം ക്ലാസ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം, ഒരു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ബാഗേജ് ഹാൻഡ്‌ലിങ് ട്രെയിനിങ് കോഴ്സ്/ സർട്ടിഫിക്കറ്റ് (എൻഎസ്ഡിസി) ഉള്ളവർക്കും ഐഎൽബിഎസ്, ബിസിഎഎസ് അപ്രൂവ്ഡ് ജിഎച്ച്എ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഒരു വർഷത്തെ കരാർ നിയമനമാണ്. 283 ഒഴിവുകളുണ്ട്.

എക്സിക്യൂട്ടീവ്/ മാനേജർ : ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി ഫിനാൻസ് വിഭാഗത്തിലാണ് അവസരം. 3വർഷത്തെ കരാർ നിയമനമാണ്. 11 ഒഴിവുകളുണ്ട്

എൻജിനീയർ/ മാനേജർ : എഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ ന്യൂഡൽഹി കോർപറേറ്റ് ഹെഡ്ക്വാർട്ടേഴ്സുകളിലാണ് അവസരം. എൻജിനീയർ (സിവിൽ) തസ്തികയിൽ വിരമിച്ചവർക്കും മാനേജർ (എൻജിനീയറിങ്-സിവിൽ) തസ്തികയിൽ മറ്റ് എൻജിനീയർമാർക്കും അപേക്ഷിക്കാവുന്നതാണ്.3 വർഷത്തെ കരാർ നിയമനമാണ്.

Also read: ഡിജിറ്റൈസേഷൻ പദ്ധതിയിലേക്ക് വാക് ഇൻ ഇന്റർവ്യൂ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.aaiclas-ecom.org

അവസാന തീയതി : ഡിസംബർ 9

shortlink

Related Articles

Post Your Comments

Related Articles


Back to top button