Latest NewsNewsIndia

കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി: ചെലവ് ചുരുക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് ചൈലവ് ചുരുക്കാൻ തീരുമാനിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തിൽ ചെലവ് 25 ശതമാനം കുറക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പതിനേഴായിരത്തോളം വരുന്ന തൊഴിലാളികളുടെ അലവൻസുകളടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Read Also: ‘വണ്ടിപ്പെരിയാറിലേക്ക്’ ചിരിച്ചുകൊണ്ട് ഷാഹിദ കമാലിന്റെ സെല്‍ഫി: വിമര്‍ശനം, പോസ്റ്റ് മുക്കി

ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ 125 വിമാനത്താവളങ്ങളുടെ ചുമതല എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. 2020-21 വർഷത്തെ കമ്പനിയുടെ വരുമാനത്തെ കോവിഡ് 19 പ്രതികൂലമായി ബാധിച്ചുവെന്നും സാഹചര്യം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോവിഡിന്റെ രണ്ടാംവരവോടെ വീണ്ടും നഷ്ടത്തിലായെന്നും ഈ വർഷവും ഇതേ അവസ്ഥയായിരിക്കുമെന്നും എ.എ.ഐ വ്യക്തമാക്കുന്നു.

അറ്റകുറ്റപ്പണികൾ, നടത്തിപ്പു ചെലവ്, തൊഴിലാളികളുടെ ശമ്പളം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാവും ആദ്യ ഘട്ടത്തിൽ ചെലവുചുരുക്കൽ നടപ്പാക്കുക. ഇതോടെ അറ്റകുറ്റപ്പണിയിനത്തിൽ 1266.14 കോടി രൂപയിൽ നിന്ന് 985 കോടി രൂപയായി ചെലവു ചുരുങ്ങും. മറ്റ് നടത്തിപ്പു ചെലവുകൾ 842 കോടിയിൽ നിന്ന് 645 കോടിയാകും. തൊഴിലാളികളുടെ ശമ്പളം അടക്കമുള്ള ചെലവ് 426 കോടിയിൽ നിന്ന് 266 കോടി രൂപയാകുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിലയിരുത്തുന്നു. അതേസമയം നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയാണ് തൊഴിലാളി സംഘടനകൾ.

Read Also: ദൈവ തിരുനാമത്താൽ പാർട്ടിയെ ധന്യമാക്കിയ മൂന്ന് മെമ്പർമാർക്കും ശിക്ഷയില്ല: പരിഹാസവുമായി എ ജയശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button