കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കും. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു അറിയിച്ചതാണ് ഇക്കാര്യം. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
read also : കരിപ്പൂര്‍ വിമാനത്താവളം
ആഗസ്ത് 20 ന് ഇത് സംബന്ധിച്ച് അവസാന സുരക്ഷാ അനുമതി നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍ നിന്നുള്ള ഹജ് സര്‍വീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരില്‍ നിന്ന് ആദ്യം സര്‍വീസ് നടത്തുക.
Post Your Comments