രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കുന്നു. അടുത്ത വര്‍ഷം തുടക്കം മുതല്‍ ഇത് നടപ്പിലാക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട നാലു വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചതിന് ശേഷമാണ് എല്ലാ വിമാനത്താവളങ്ങളിലും നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് പരിശോധനകള്‍ക്കായി അധികസമയം കാത്തുനില്‍ക്കണ്ടി വരില്ല എന്നതാണ് ഇതിന്റെ ഗുണം. ഇതുവഴി സുരക്ഷാപരിശോധനയ്ക്കായി യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകുമെന്നും കേന്ദ്രവ്യോമമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
ബോഡിസ്‌കാനറുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മുമ്പ് ആണവോര്‍ജ നിയന്ത്രണവകുപ്പ് ബോഡി സ്‌കാനറുകളോട് പൂര്‍ണമായും യോജിച്ചിരുന്നില്ല. എന്നാല്‍ ശരീരത്തിന് ഹാനികരമല്ലാത്ത സ്‌കാനറുകള്‍ സ്ഥാപിച്ച് വ്യോമമന്ത്രാലയം ഈ പ്രതിസന്ധി മറികടക്കുകയായിരുന്നു. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് വ്യോമയാനമന്ത്രാലയം വിശദീകരിക്കുന്നത്.
Post Your Comments