ഭോപ്പാൽ: തനിക്ക് തയ്ച്ച നിക്കറിന് ഇറക്കം കുറഞ്ഞുപോയെന്ന് കാണിച്ച് തയ്യൽക്കാരനെതിരെ പരാതി നൽകി നാല്പത്താറുകാരൻ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കൃഷ്ണകുമാര്‍ ഡബ്ബേ എന്നയാളാണ് തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. താന്‍ ആവശ്യപ്പെട്ടതിലും നിക്കറിന് നീളം കുറഞ്ഞെന്നും ഇലാസ്റ്റിക് ഇടാതെയാണ് നിക്കര്‍ കൈമാറിയതെന്നും ഇയാൾ പരാതി നൽകുന്നു.
നിക്കര്‍ തയ്ക്കാനായി 2 മീറ്റര്‍ തുണി നല്‍കിയിരുന്നു. എന്നാല്‍ തയ്ച്ച് കിട്ടിയപ്പോള്‍ ഇറക്കം കുറവ്. വീണ്ടും തയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യൽക്കാരൻ വിസമ്മതിച്ചു. കൂലിയായി തന്റെ കൈയില്‍ നിന്ന് 70 രൂപ വാങ്ങിയെന്നും കൃഷ്ണകുമാര്‍ ഡബ്ബേ പറയുന്നു. അതേസമയം, തയ്യൽക്കാരനെയും കൃഷ്ണയേയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചുവെങ്കിലും ഇരുവരും തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments