KeralaLatest NewsNews

പന്തികേട് മണത്തു: കാർബൺ ഡോക്ടർ ഉദ്‌ഘാടനത്തിൽ നിന്ന് വിട്ടുനിന്ന കാരണം വ്യക്തമാക്കി സി. ദിവാകരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വർക്‌ഷോപ് ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പോകാതിരുന്നത് പന്തികേടു മണത്തതിനാലെന്ന് സി. ദിവാകരൻ. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങിൽ സ്ഥലം എംഎൽഎ അധ്യക്ഷനായിരിക്കണമെന്ന പ്രോട്ടോക്കോൾ പാലിച്ചാണ് ഉദ്‌ഘാടന ചടങ്ങിലേക്ക് അദ്ദേഹത്തെ വിളിച്ചത്. എന്നാൽ തന്റെ സൗകര്യം മുൻകൂട്ടി ചോദിക്കാതെ തീയതിയും സമയവും തീരുമാനിച്ചതിനാലും പന്തികേട് തോന്നിയതിനാലും സി. ദിവാകരൻ പങ്കെടുത്തില്ല.

Read also: ഏറ്റവും അടുപ്പമുള്ളവർ ആയാലും തെറ്റു ചെയ്താൽ ആ നിമിഷം ബന്ധം കട്ട് ചെയ്യുന്ന ആളാണ് പിണറായി; കോടിയേരി ബാലകൃഷ്ണൻ

സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെറീഫ്, സിപിഎം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാനും ജില്ലയിലെ മുതിർന്ന സിപിഎം നേതാവുമായ ചെറ്റച്ചൽ സഹദേവൻ എന്നിവരും വിട്ടുനിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button