
തിരുവനന്തപുരം: സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തന്റെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മണ്ഡലത്തിലെ വിഷയങ്ങള്‍ താത്കാലികമായി അറിയിക്കുവാന്‍ എന്റെ സ്റ്റാഫുകളെ ബന്ധപെടണമെന്നും എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നേരത്തെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടന്ന് നിരീക്ഷണത്തിലായിരുന്നു എംഎല്‍എ.
https://www.facebook.com/cdivakaranmla/posts/1432128760320414
Post Your Comments