പ്രമുഖ നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേതാവുമായ പി.ബാലചന്ദ്രന്‍ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം കണ്ണുതുറന്നുവെന്നും കൈകള്‍ ചലിപ്പിക്കുന്നുണ്ടെന്നും മരുന്നുകളോട് ശരീരം പ്രതികരിച്ച് തുടങ്ങിയതായും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വൈക്കത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ ചികിത്സക്കായി പ്രവേശിപ്പിച്ചത്.
ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.
Post Your Comments