കുവൈത്ത് സിറ്റി : കുവൈത്തില്‍ 553 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും കുവൈത്ത് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 58,221 ആയി ഉയര്‍ന്നു. അതേസമയം മരണസംഖ്യ 404 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 836 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 48,381 ആയി. കൂടാതെ രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തിന് താഴെ ആയി. ഇപ്പോള്‍ 9,436 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 143 പേര്‍ ഐസിയുവില്‍ ആണ്.
അതേസമയം ഇന്ന് മാത്രം രാജ്യത്ത് 3,443 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 252,970 ആയി എന്നും മന്ത്രാലയം അറിയിച്ചു. സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ടം ജൂണ്‍ 30 നാണ് കുവൈത്ത് ആരംഭിച്ചത്. ഇത് മൂന്നാഴ്ച നീണ്ടുനില്‍ക്കും.
Post Your Comments