ജെയ്പൂര്‍ : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജസ്ഥാനിലെ എല്ലാ ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചു വിട്ടു. ഐഐസിസി ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അവിനാശ് പാണ്ഡെയാണ് കമ്മിറ്റികള്‍ പിരിച്ചു വിടുന്നതായി അറിയിച്ചത്. ഉടന്‍ തന്നെ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും പാണ്ഡെ വ്യക്തമാക്കി.
ഉപമുഖ്യ മന്ത്രി സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നാലെ സച്ചിന്‍ പൈലറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മിറ്റികള്‍ പിരിച്ചു വിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് എന്നാണ് സൂചന. സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയാകും പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുക എന്നും സൂചനയുണ്ട്.
സംസ്ഥാന സര്‍ക്കാരുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നേതാവ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നേതൃത്വം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിരമായി കമ്മിറ്റികള്‍ പിരിച്ചു വിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
Post Your Comments