തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരടക്കം കുടുങ്ങാനുള്ള തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുള്ളതായി സൂചന. പ്രതിസന്ധിഘട്ടത്തില്‍ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോള്‍ എന്‍.ഐഎ ഉള്ളത്. എന്നാൽ കൈയെത്തുംദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിന് പിന്നില്‍ ഇവര്‍ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നറിയാനായിരുന്നു എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ പ്രതികളുടെ ഫോണുകളേക്കാൾ അവർ ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെ ഫോണുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിന്റെ ആദ്യഘട്ടത്തിൽ കസ്റ്റംസ് അധികൃതര്‍ പൊലീസ് സഹായം വേണ്ടെന്നുവെച്ചതിന് കാരണവും ഇതാണ്.സരിത്ത് കസ്റ്റഡിയിലായ ദിവസംതന്നെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെക്കാമായിരുന്നു. കൈയെത്തുംദൂരത്തുണ്ടായിട്ടും ഇവരെ ‘ഫ്രീ’ ആക്കി നിര്‍ത്തിയതിനു പിന്നില്‍ പ്രതികള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ഉന്നതരെ ബന്ധപ്പെടുമെന്ന ഉറപ്പായിരുന്നു എന്നതിനാലാണ്. യു.എ.ഇ കോണ്‍സുലേറ്റുമായാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരമറിയിച്ചു.
തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇടപെട്ടു. പിന്നീട് കസ്റ്റംസിനെ മുന്നില്‍നിര്‍ത്തി സംയുക്ത രഹസ്യാന്വേഷണമാണ് നടന്നത്. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്യാതെയുള്ള ഫോണ്‍ നിരീക്ഷണം.സ്വപ്നയും സന്ദീപും നേരിട്ടല്ലാതെ മൂന്നാമതൊരാള്‍ വഴി ഉന്നതരെ ബന്ധപ്പെടാനിടയുള്ളതുകൊണ്ടാണ് ഇവരുമായി ബന്ധമുള്ള എല്ലാവരുടെയും ഫോണുകള്‍ നിരീക്ഷണത്തിലാക്കിയത്. കേസിന് സഹായകരമായ എല്ലാ ഫോണ്‍ സംഭാഷണങ്ങളും ലഭിച്ചെന്ന് ഉറപ്പാക്കിയാണ് സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ്.
Post Your Comments