ജയ്‌പൂർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ പ്രതിഷേധ സമരം നടത്താനൊരുങ്ങി സച്ചിൻ പൈലറ്റ്. രാജസ്ഥാൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന പൈലറ്റിന്റെ സ്വന്തം സർക്കാരിനെതിരെയുള്ള സമരം കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അശോക് ഗെഹ്ലോട്ടില് നിരവധി തവണ കത്തെഴുതിയെന്നും എന്നാൽ മറുപടി ഒന്നും ലഭിച്ചില്ലെന്നും സച്ചിൻ പൈലറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അഴിമതിക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്ന് സച്ചിൻ അറിയിച്ചു. അതേസമയം, രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
Post Your Comments