CinemaLatest NewsKerala

ഭക്തിയുടെ രാമായണ മാസം , ലൂസിഫറിന്റെ ഷൂട്ട് തുടങ്ങിയ ഒന്നാം ദിവസം മുതൽ ഇന്നേക്ക് 2 വർഷം -പൃഥ്വിരാജ്

ലൂസിഫർ ബോക്സ്ഓഫീസിൽ വൻവിജയം കാഴ്ച്ചവെച്ച ചിത്രമായിരുന്നു.

2019 മാര്‍ച്ച് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ലൂസിഫർ ആഗോളതലത്തില്‍ റെക്കോര്‍ഡ് കണക്കിന് പ്രദര്‍ശനമായിരുന്നു ലൂസിഫറിന് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്ന ലൂസിഫർ ബോക്സ്ഓഫീസിൽ വൻവിജയം കാഴ്ച്ചവെച്ച ചിത്രമായിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമെന്ന ഖ്യാതിയും ലൂസിഫറിനാണ്. അതുപോലെ തന്നെ ചിത്രത്തിന്റെ സാറ്റെലൈറ്റ് റൈറ്റും മറ്റു ഓൺലൈൻ പ്ലാറ്റഫോമിലെ ഡിസ്ട്രിബൂഷൻ ഉൾപ്പടെ കോടികളാണ് ചിത്രം വാരിയത്.

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ പൃഥ്വിരാജ് കോംബോ ഏറെ പ്രതീക്ഷകളാണ് ചിത്രത്തിന് ഉടനീളം ഉള്ള പ്രീ പ്രൊഡക്ഷൻ പരിപാടികളിൽ നൽകിയതും അതുപോലെ തന്നെ ചിത്രം ഇറങ്ങിയപ്പോൾ പ്രേക്ഷകർ അതിനു മറുപടി നൽകി ചിത്രം വരവേറ്റു.ചിത്രത്തിന് ലഭിച്ച പ്രൊമോഷനുകൾക്ക് മറ്റൊരു മലയാള ചിത്രത്തെയും കിടപിടിക്കാൻ സാധിക്കാത്ത വിധമാണ്.

ആന്റണി പെരുമ്പാവൂർ,മുരളിഗോപി ,സുജിത് വാസുദേവ് തുടങ്ങിയ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ കരങ്ങൾ ശ്രെദ്ധേയം.ഷൂട്ട് തുടങ്ങിയ രാമായണ മാസത്തെ ഞാൻ ഇന്നും ഓർക്കുന്നു ലൂസിഫർ ഷൂട്ട് തുടങ്ങിയ ആ മാസം ഒരിക്കലും മറക്കാനും സാധിക്കില്ല,എന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകായണ് ലൂസിഫർ രണ്ടാം ഭാഗത്തിനായി,വീണ്ടും ഒരു രാമായണ മാസത്തിൽ തന്നെ എമ്പുരാനും ഷൂട്ട് ആരംഭിക്കട്ടെ എന്ന കമന്റുകളാണ് പ്രേക്ഷകരിൽ നിന്നും കൂടുതലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button