Latest NewsKeralaNews

അസമയത്ത് സ്വപ്ന സുരേഷിനെ മന്ത്രി വിളിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ല: തീവ്ര മുസ്ലിം സംഘടനകളിലേക്കുള്ള പാലമായ ജലീലിനെ എന്തുവിലകൊടുത്തും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായുള്ള കോൾ ലിസ്റ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാത്രമല്ല അസമയത്ത് സ്വപ്ന സുരേഷിനെ മന്ത്രി വിളിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ല. രാത്രി 11 മണിക്ക് ശേഷം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അനുവദിക്കപ്പെട്ട സമയമായിരുന്നല്ലോ.അബ്ദുല്‍ സമദ് സമദാനിക്ക് ശേഷം സിമി മുസ്ലിം ലീഗിലേക്ക് സംഭാവന ചെയ്ത അതുല്യപ്രതിഭയും വിദ്യാഭ്യാസ വിചക്ഷണനുമാണ് കെ.ടി ജലീലെന്നും അദ്ദേഹം പരിഹസിക്കുന്നു.

Read also: മുഖ്യമന്ത്രിയുടെ ”ആത്മാര്‍ത്ഥത” കേരളത്തിന് ബോദ്ധ്യപ്പെടുന്നുണ്ട്: വിമർശനവുമായി വിടി ബൽറാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആരും തെറ്റിദ്ധരിക്കരുത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസക്കിറ്റ് വിതരണ വകുപ്പ് മന്ത്രി ജലീൽ സാഹിബ് ഏപ്രിൽ മാസത്തിൽ സ്വപ്ന സുരേഷുമായി സംസാരിച്ചത് കേവലം അക്കാദമിക വിഷയങ്ങൾ മാത്രമായിരിക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ ഉയർത്തുന്ന വെല്ലുവിളി എന്ന വിഷയത്തെ സംബന്ധിച്ച ഗാഢമായ ചർച്ചയായിരിക്കണം നടന്നത്.

മാത്രമല്ല അസമയത്ത് സ്വപ്ന സുരേഷിനെ മന്ത്രി വിളിച്ചിരിക്കാൻ ഒരു സാധ്യതയുമില്ല. രാത്രി 11 മണിക്ക് ശേഷം പ്രിൻസിപ്പൽ സെക്രട്ടറിക്ക് അനുവദിക്കപ്പെട്ട സമയമായിരുന്നല്ലോ.

അബ്ദുൽ സമദ് സമദാനിക്ക് ശേഷം സിമി മുസ്ലിം ലീഗിലേക്ക് സംഭാവന ചെയ്ത അതുല്യപ്രതിഭയും വിദ്യാഭ്യാസ വിചക്ഷണനുമാണ് കെ.ടി ജലീൽ . യുവകോമളനും പണ്ഡിത ശ്രേഷ്ഠനും സർവ്വോപരി തീവ്ര മുസ്ലിം സംഘടനകളിലേക്കുള്ള പാലവുമായ ജലീലിനെ എന്തുവിലകൊടുത്തും മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button