Latest NewsNewsIndiaTechnology

വരുന്നൂ… ജിയോ 5-ജി : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുകേഷ് അംബാനി

മുംബൈ : എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മുകേഷ് അംബാനി. റിലയന്‍സ് ജിയോ 5ജി സേവനം ഇന്ത്യയില്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷത്തോടെ 5-ജി സേവനം ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ 43-ാം വാര്‍ഷിക പൊതു യോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ ആണിതെന്നും മുകേഷ് പറഞ്ഞു.

read also : ചൈനീസ് കോടീശ്വരന്‍മാരെ പിന്തള്ളി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി : ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ നേടി

‘ഒന്നുമില്ലായ്മയില്‍ നിന്നും ജിയോ സമ്പൂര്‍ണ 5ജി സാങ്കേതിക വിദ്യ സൃഷ്ടിച്ചു. അത് ഇന്ത്യയില്‍ ലോകോത്തര 5ജി സേവനം നല്‍കാന്‍ ഞങ്ങളെ സഹായിക്കും. 100 ശതമാനവും ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്ന്,” മുകേഷ് അംബാനി പറഞ്ഞു.

അടുത്ത തലമുറ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയാണ് 5ജി. 4ജി എല്‍ടിഇ കണക്ഷനുകള്‍ക്ക് പകരം 5ജി ഉപയോഗിക്കാം. ഇന്‍ര്‍നെറ്റിന്റെ വേഗത വര്‍ദ്ധിക്കും. 4ജി, 5ജി, ക്ലൗഡ് കംപ്യൂട്ടിങ്, ഉപകരണങ്ങള്‍, ഒഎസ്, ബിഗ് ഡാറ്റാ, എഐ, എആര്‍, വിആര്‍, ബ്ലോക്ക്ചെയിന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ 20-ല്‍ അധികം സ്റ്റാര്‍ട്ട്അപ്പ് കമ്പനികളുമായി ചേര്‍ന്ന് ജിയോ പ്ലാറ്റ്ഫോംസ് ലോകോത്തര കഴിവുകള്‍ വികസിപ്പിച്ചുവെന്നും മുകേഷ് അംബാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button