തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്‌നയും നിരവധി തവണ എം ശിവശങ്കറിനെ വിളിച്ചതായി വിവരം. സ്വപ്‌നയുടെ ഫോണ്‍വിളിപ്പട്ടികയില്‍ മന്ത്രി കെടി ജലീലും ഉള്‍പ്പെട്ടിരിക്കുന്നതായാണ് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിവ് പുറത്തു വിട്ടിരിക്കുകയാണ് ചാനലുകൾ.
സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മില്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. ഫോണ്‍ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്. ജൂണ്‍ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെടി ജലീലും ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു.സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു, ചോദ്യം ചെയ്യൽ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി
സ്വപ്‌ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ട വിവരം മന്ത്രി കെടി ജലീല്‍ സമ്മതിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വപ്‌ന സുരേഷിനെ വിളിച്ചത് എന്നാണ് മന്ത്രി പറയുന്നത്. റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കുന്നു. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്‌നയുടേയും ഫോണ്‍വിളി പട്ടികയില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി നേരത്തെ തന്നെ സൂചനകള്‍ പുറത്ത് വന്നിരുന്നു. സ്വപ്‌നയുടേയും സരിത്തിന്റെയും ഒരു നമ്പറില്‍ നിന്നുളള ഒരു മാസത്തെ ഫോണ്‍ കോളുകളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments