Latest NewsKeralaNews

കൊറോണ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളത് 18 ജീവനക്കാര്‍: കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

കോട്ടയം: കൊറോണ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 18 ജീവനക്കാർ ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ദീര്‍ഘ ദൂര സര്‍വീസുകള്‍ മറ്റ് ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും. അതേസമയം ജൂലൈ 13ന് കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read also: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആയുര്‍വേദ മരുന്നുകൾ: ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍

ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.
1. രാവിലെ 7.30: കാഞ്ഞിരംപടി, ഷാപ്പുപടി – കോട്ടയം വരെ – ഹരിത ട്രാവല്‍സ്.

2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്.

3. വൈകുന്നേരം 5.00: പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട – കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്.

4. വൈകുന്നേരം 6.00: കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് / 6.25നുളള അമല ട്രാവല്‍സ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800

shortlink

Related Articles

Post Your Comments

Related Articles


Back to top button