വാഷിംഗ്ടൺ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആയുര്‍വേദ മരുന്നുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെയും അമേരിയ്ക്കയിലെയും ആയുര്‍വേദ ഡോക്ടര്‍മാര്‍ സംയുക്ത ഗവേഷണങ്ങള്‍ ആരംഭിക്കണമെന്ന നിർദേശവുമായി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു. ആഗോളതലത്തില്‍ ലൊ കോസ്റ്റ് മരുന്നുകളും വാക്സിനുകളും ഉല്പാദിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികൾ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യയിലെ ഗവേഷകരും ആയുര്‍വേദ സ്ഥാപനങ്ങളും ഇതിന് മുന്‍കൈ എടുക്കണം. ഇന്ത്യയിലെ പ്രഗത്ഭരായ ആയുര്‍വേദ ഡോക്ടര്‍മാര്‍ അമേരിക്കയിലെ ഡോക്ടര്‍മാരുമായി ചേര്‍ന്നു ഗവേഷണവും പഠനങ്ങളും സംഘടിപ്പിക്കാൻ ശ്രമിക്കണം. ഇതു സംബന്ധിച്ചു വെര്‍ച്ച്‌വല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നത് അനുയോജ്യമായിരിക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
Post Your Comments