കൊച്ചി : ശിവശങ്കറിന്‍റെ പേരില്‍ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റ് ബുക്ക് ചെയ്തത് ഐടി വകുപ്പ് ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രൻ. ശിവശങ്കരന്‍ ആവശ്യപ്പെട്ടിട്ടാണ് ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. നിലവില്‍ ടെക്‌നോപാര്‍ക്കിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആണ് അരുണ്‍. ഫ്‌ളാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുണ്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. സുഹൃത്തിനു വേണ്ടിയാണ് ഫ്ളാറ്റ് എന്നാണ് ശിവശങ്കരന്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കി.
ഈ ഫ്ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്‌ളാറ്റിലാണ് പിന്നീട് സ്വപ്‌നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.
ഹെദര്‍ ടവറിലെ ഫ്ളാറ്റിന്റെ നിരക്ക് എത്രയാണെന്ന് അന്വേഷിച്ച് പറയാന്‍ ശിവശങ്കരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ഹെദറില്‍ വിളിച്ച് നിരക്ക് അന്വേഷിച്ച് പറഞ്ഞുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടന്നത് വാട്ട്സ് ആപ്പിലാണ്. ശിവശങ്കറിന് പരിചയമുള്ള ആള്‍ക്കു വേണ്ടിയാണെന്നും നല്ലൊരു ഡിസ്‌കൗണ്ട് കൊടുക്കണമെന്നും ഹെദറില്‍ പറഞ്ഞിരുന്നു.
ഫ്ളാറ്റിന് 3500-4500 രൂപയോ മറ്റോ ആയിരുന്നു വാടകയായി പറഞ്ഞിരുന്നത്. സുഹൃത്തിന്റെ കുടുംബത്തിന് പുതിയ ഒരു ഫ്ളാറ്റിലേക്ക് മാറുന്നതിനു മുമ്പ്, മൂന്നുദിവസം താമസിക്കാനാണ് എന്നാണ് ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.
Post Your Comments