MollywoodLatest NewsNewsEntertainment

വല്ല ‘നാദതരംഗിണി’, ‘ശബ്ദസാഗരം’ പോലത്തെ പേര് മതിയാരുന്നു: സ്വപ്ന പിടിയിലായപ്പോള്‍ വെട്ടിലായി സംഗീത സംവിധായകൻ കൈലാസ് മേനോൻ

തിരുവനന്തപുരം : നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ എന്‍ഐഎ പിടികൂടിയത് സംഗീത സംവിധായകനായ കൈലാസ് മേനോന് പണി കിട്ടിയിരിക്കുകയാണ്. ബെംഗളൂരുവിലെ ഒക്ടേവ് സ്‌ററുഡിയോ ഹോട്ടലില്‍ നിന്നാണ് സ്വപ്‌നയേയും സന്ദീപിനേയും കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയത്. ഈ ഹോട്ടലിന്റെ പേരുമായി തന്റെ സ്റ്റുഡിയോയുടെ പേരിന് സാമ്യമുളളതാണ് കൈലാസ് മേനോന് കെണിയായത്.

സ്വപ്നയെ പിടികൂടിയ വാര്‍ത്തയ്ക്ക് ശേഷം സുഹൃത്തുക്കള്‍ പലരും ഇക്കാര്യം വിളിച്ചും മെസ്സേജ് അയച്ചും അന്വേഷിക്കുന്നുണ്ടെന്നും കൈലാസ് മേനോന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഒക്ടേവസ് എന്നാണ് കൈലാസ് മേനോന്റെ സ്റ്റുഡിയോയുടെ പേര്. വളരെ തമാശ രൂപത്തിലാണ് ഇതേക്കുറിച്ച്‌ കൈലാസ് മേനോന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

കൈലാസ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം……………………….

‘സത്യമായും എന്റെ ഗർഭം ഇങ്ങനല്ലാ ‘ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ’ എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്ന സൂർത്തുക്കൾ മുദ്ര ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് ‘ഇത് ഒക്ടേവ് സ്റ്റുഡിയോ ഹോട്ടൽ’…ഞമ്മടത് ‘ഒക്ടേവ്സ് സ്റ്റുഡിയോ’. അന്നേ എന്റെ പാർട്ണർ പറഞ്ഞതാ വല്ല ‘നാദതരംഗിണി’, ‘ശബ്ദസാഗരം’ പോലത്തെ പേര് ഇടാമെന്നു. കേട്ടില്ല’.– കൈലാസ് മേനോൻ കുറിച്ചു.

കൈലാസ് മേനോന്റെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ‘കൈലാസ കലാനിലയം എന്നോ മറ്റോ പേരിട്ടാൽ പോരായിരുന്നോ’ എന്നും നിങ്ങളറിയാതെ നിങ്ങൾ ‘അധോലോകമായി’ മാറി’ എന്നുമുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. കമന്റുകൾക്ക് രസകരമായ മറുപടിയും കൈലാസ് മേനോൻ നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button