കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തന്റെ പേരിലുള്ള കഥാപാത്രത്തെ കുറിച്ച് സിനിമ ഇറങ്ങുന്നതില്‍ അഭിപ്രായം വ്യക്തമാക്കുകയാണ് സാക്ഷാല്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍. തന്റെ അനുമതി ഇല്ലാതെ സിനിമകള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നാണ് കഥയിലെ കേന്ദ്രകഥാപാത്രമായ പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ ‘മാതൃഭൂമി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നിലവില്‍ പ്രഖ്യാപിച്ച സിനിമകളുമായി തനിക്ക് യോജിപ്പില്ല എന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കഥ സിനിമയാക്കാനുള്ള അനുമതി രണ്‍ജി പണിക്കര്‍ക്കാണ് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമകളുടെ കഥയ്ക്ക് ആധാരം. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ്. മാത്യൂ തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ഷാജി കൈലാസ് ചിത്രത്തിലെ നായക കഥാപാത്രത്തിന് ഇതേപേര് തന്നെയാണ്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ തിരക്കഥ നിര്‍വഹിക്കുന്നത്.
സുരേഷ് ഗോപിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ചിത്രത്തിലെ തന്നെ ഒരു പൊലീസുകാരന്റെ പേരും പകര്‍പ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.എന്നാല്‍ 2001-ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘വ്യാഘ്രം’ സിനിമയ്ക്കായി തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ സൃഷ്ടിച്ച കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല എന്ന ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
കോട്ടയം ജില്ലയിലെ പാലായില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വര്‍ഷം മുമ്ബ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ തീരുമാനിച്ചതെന്നും രണ്‍ജി പണിക്കര്‍ വ്യകത്മാക്കിയിരുന്നു.
‘വ്യാഘ്രം’ എന്ന ടൈറ്റിലില്‍ പ്ലാന്റര്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാന്‍ രണ്‍ജി പണിക്കര്‍ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ അതു നടന്നില്ല. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു അത്.
Post Your Comments