അഹമ്മദാബാദ്: ഈ കോവിഡ് കാലത്ത് കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രധാനമായും പറഞ്ഞിരുന്നതായിരുന്നു സ്ഥിരമായി മാസ്ത് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്നും. എന്നാല്‍ പലരും ഇത് പാലിക്കാറില്ല. ഇപ്പോള്‍ രാജ്യത്ത് കോവിഡ് അതിന്റെ രൂക്ഷമായ അവസ്ഥയില്‍ എത്തിയ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍വര്‍ക്കും പൊതുസ്ഥലത്ത് തുപ്പുന്നതിനുമെതിരെ കര്‍ശന നിലപാട് എടുത്തിരിക്കുകയാണ് അഹമ്മദാബാദ് ഭരണകൂടം.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആദ്യം 200 രൂപ പിഴ ഈടാക്കിയിരുന്നതില്‍ നിന്നും ഇനി 500 രൂപയാണ് പുഴ നല്‍കേണ്ടി വരുക. അതുപോലെ പാന്‍കടകള്‍ക്ക് സമീപം മുറുക്കിത്തുപ്പിയാല്‍ കടയുടമ പതിനായിരം രൂപയും പിഴയടക്കേണ്ടിവരും.
അഹമ്മദാബാദ് നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് പുതിയ പിഴ ചുമത്തിയുള്ള ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഫേസ് മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഇതുവരെ 1.76 ലക്ഷം ആളുകള്‍ക്ക് പിഴ ചുമത്തിയതായും സാമൂഹിക അകലം പാലിക്കാത്തിന്റെ പേരില്‍ 94 യൂണിറ്റുകള്‍ മുദ്ര വച്ചതായും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യം മാസ്‌ക് വെക്കുകയും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments