Latest NewsNewsIndia

കബളിപ്പിച്ചത് 2500 പേരെ, തട്ടിയത് ഒന്നരക്കോടി രൂപ; രണ്ട് പേര്‍ പിടിയില്‍

2015 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്

അഹമ്മദാബാദ്: ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ രണ്ട് പേര്‍ പിടിയില്‍. ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നും 2500ഓളം പേരെ കബളിപ്പിച്ച് 1.54 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അഹമ്മദാബാദ് പോലീസാണ് ഇരുവരെയും പിടികൂടിയത്.

Also Read: കേരളത്തിന് സൗജന്യമായി നല്‍കിയത് 88.69 ലക്ഷം വാക്‌സിന്‍ ഡോസുകള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ജഗത്പൂര്‍ സ്വദേശി സഹദേവ് ജഡേജ (30), ജമല്‍പൂര്‍ സ്വദേശി രാഹുല്‍ ബാരിയ (25) എന്നിവരാണ് പോലീസ് പിടിയിലായത്. ഓണ്‍ലൈനിലൂടെ പണമുണ്ടാക്കുന്ന കമ്പനിയുന്ന പേരില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 2015 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഇത്രയധികം ആളുകള്‍ക്ക് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇതില്‍ ഭൂരിഭാഗവും യുവാക്കളും തൊഴില്‍ രഹിതരും വീട്ടമ്മമാരുമാണ്.

കമ്പനിയില്‍ നിരവധി ഒഴിവുകളുണ്ടെന്നും അതിനായി തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ക്ലബ്ബില്‍ അംഗമാകാമെന്നുമാണ് പരസ്യത്തില്‍ പറയുക. ഇതോടെ നിരവധി പേര്‍ ഇവരെ ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്നെല്ലാം രജിസ്‌ട്രേഷന് ഫീസ്, അഡ്വാന്‍സ് എന്നിങ്ങനെ പണം വാങ്ങിയിരുന്നു. പണം ലഭിക്കുന്നതോടെ പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ഇത്തരത്തില്‍ 43,500 രൂപ നഷ്ടമായ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും 11 മൊബൈല്‍ ഫോണുകള്‍, ഏഴ് ഡയറി, 19 എ.ടി.എം കാര്‍ഡുകള്‍, അഞ്ച് ആധാര്‍ കാര്‍ഡുകള്‍, എഴ് ചെക്ക് ബുക്ക് എന്നിവ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button