ന്യൂയോര്‍ക്ക്: രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇളവുകള്‍ അനുവദിച്ച് യുഎസ്. ‘വാക്സിനേഷന്‍ ചെയ്‌തയാളുകള്‍ ഒറ്റയ്‌ക്കോ, വാക്‌സീന്‍ എടുത്തവരുമായോ ചേര്‍ന്നു പുറത്ത് പോകുമ്പോഴോ മാസ്‌ക് നിര്‍ബന്ധമല്ല.
എന്നാല്‍ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കണം’- പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വാക്‌സീന്‍ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയെങ്കിലുമായ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യുന്നതിനും മാസ്‌കില്ലാതെ പുറത്തുപോകാം’- യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) സെന്റര്‍ മേധാവി ഡോ. റൊഷേല്‍ വാലെന്‍സ്‌കി പറഞ്ഞു.
Also Read:അല്ലു അർജുന് കോവിഡ് സ്ഥിതീകരിച്ചു
ആകെ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങള്‍ വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍ അറിയിച്ചു.
അമേരിക്കയില്‍ ഇതുവരെ 95 ലക്ഷം ആളുകളാണ് സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളെ പിന്തുണച്ച് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി.
‘വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ആളുകള്‍ വൈറസ് പരത്താനിടയില്ല എന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.
Post Your Comments