ജയ്‍പൂര്‍: കോണ്‍ഗ്രസുമായി ഉടക്കി പുറത്തേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി സമവായചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഈ പ്രസ്താവന.അശോക് ഗെഹ്ലോട്ടിന് മുന്നില്‍ തന്റെ ശക്തി തെളിയിക്കാന്‍ തന്നെയാണ് തീരുമാനം.
സംഭവത്തില്‍ കെസി വേണുഗോപാലിന് പുറനെ രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ ജയ്പൂരിലേക്ക് അയച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിളിച്ച പത്ര സമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റിനോട് പാര്‍ട്ടിയിലേക്ക് മടങ്ങി എത്താനാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ് എന്നും വന്ന് സംസാരിക്കൂ എന്നുമാണ് സുര്‍ജേവാല അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
എല്ലാ രാഷ്ട്രീയ തടവുകാരെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സിപിഎം
ഇന്നലെ മുതല്‍ എംഎല്‍എമാരുമായി പൈലറ്റ് ഡല്‍ഹിയില്‍ തങ്ങുകയാണ്. സച്ചിന്‍ പൈലറ്റിനൊപ്പം 30 എംഎല്‍എമാര്‍ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ 16 ല്‍ കൂടുതല്‍ പേര്‍ സച്ചിനൊപ്പമില്ലെന്ന് കോണ്‍ഗ്രസും വാദിക്കുന്നു.
Post Your Comments