ദില്ലി: രാജ്യത്തെ രാഷ്ട്രീയ തടവുകാരെ എല്ലാവരെയും മോചിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഇവരെ ജാമ്യത്തില്‍ മോചിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോയുടെ കുറിപ്പും ട്വീറ്റിനൊപ്പം യെച്ചൂരി പങ്കുവെച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് അനുഭാവമുള്ള തടവുകാര്‍ അടക്കമുള്ളവരെ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഇതില്‍ കുറച്ച് പേര്‍ക്ക് ജയിലില്‍ വെച്ച് കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. നിറഞ്ഞുകവിഞ്ഞിരിക്കുന്ന ജയിലുകളിലെ സാഹചര്യങ്ങള്‍ മോശമാണ്. ഇവിടെ സാധാരണ ലഭിക്കേണ്ട സൗകര്യങ്ങള്‍ പോലുമില്ല. താണ് അവരുടെ ആരോഗ്യ സ്ഥിതി മോശമാക്കുന്നതിലുള്ള പ്രധാന ഘടകമെന്ന് പൊളിറ്റ് ബ്യൂറോ കുറിപ്പില്‍ പറഞ്ഞു.രാഷ്ട്രീയ തടവുകാരില്‍ പലര്‍ക്കും പലവിധത്തിലുള്ള അസുഖങ്ങളും പല സാഹചര്യങ്ങളിലൂടെയുമാണ് അവര്‍ കടന്നുപോകുന്നത്.
ദീര്‍ഘകാലമായി അസുഖത്തിന് ചികിത്സ തേടികൊണ്ടിരിക്കുകയാണ് അവര്‍. അഖില്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വരവര റാവുവിന്റെ ആരോഗ്യ സ്ഥിതിയും വളരെ മോശമായി തുടരുന്നത് ആശങ്കാജനമാണ്. ജയിലിലെ ഇത്തരം മോശം സാഹചര്യത്തില്‍ ഇവരെ പുറത്തുവിടേണ്ടത് അത്യാവശ്യമാണ്.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗൗതം നവലഖ, അനില്‍ തെല്‍തുംബെ, സുധ ഭരദ്വാജ്, ഷോമ സെന്‍ തുടങ്ങിയവര്‍ തെറ്റായ ആരോപണങ്ങളുടെ പേരിലാണ് ജയിലില്‍ കിടക്കുന്നത്. ഇവര്‍ക്ക് രോഗബാധയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.പ്രൊഫ. സായ്ബാബയുടെ സ്ഥിതിയും മോശമാണ്. 90 ശതമാനത്തോളം അംഗവൈകല്യം അദ്ദേഹത്തിനുണ്ട്. 19ലധികം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഇതില്‍ അധികവും ജീവന് ഭീഷണിയുയര്‍ത്തുന്നതാണ്.
യുഎന്‍ പ്രത്യേക അംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അദ്ദേഹത്തിനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടതാണ്. സിപിഎം പൊളിറ്റ് ബ്യൂറോയും ഈ ആവശ്യം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. പിബിയുടെ കത്തിൽ പറയുന്നു.
Post Your Comments