കറാച്ചി: 1999ലെ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെ സച്ചിൻ പുറംവേദനയാണെന്ന് പറഞ്ഞത് ‘നാടക’മാണോയെന്ന് സംശയിക്കണമെന്ന് വ്യക്തമാക്കി മുൻ പാക്കിസ്ഥാൻ താരം സഖ്‌ലയിൻ മുഷ്താഖ്. ബാറ്റിങ്ങിനിടെ സച്ചിൻ പുറംവേദനയ്‌ക്ക് ചികിത്സ തേടിയത് പാക്കിസ്ഥാൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാനുള്ള സച്ചിന്റെ തന്ത്രമായിരുന്നുവെന്നാണ് സഖ്‍ലെയ്ൻ പറയുന്നത്. ഒന്നാം ടെസ്റ്റിൽ പുറംവേദനയ്ക്ക് ചികിത്സ തേടിയ സച്ചിൻ, രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ലേയെന്നും യുട്യൂബ് ഷോയായ ‘ക്രിക്കറ്റ് ബാസി’ൽ താരം ചോദിച്ചു.
Read also: സ്വപ്നയുടെ കോൾ ലിസ്റ്റിൽ പൊലീസിലെ ഉന്നതനും: തെളിവുകൾ എൻഐഎയ്ക്ക്
അന്ന് ബാറ്റിങ്ങിനിടെ സച്ചിൻ പരുക്കിന്റെ ലക്ഷണങ്ങൾ കാട്ടിയിരുന്നു. പക്ഷേ, സച്ചിൻ പാക്ക് ബോളർമാർക്കുമേൽ മാനസികാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ആ പരുക്കെന്നായിരുന്നു ഞങ്ങൾ കരുതിയത്. ബാറ്റ്സ്മാൻമാരും ബോളർമാരും കളിക്കിടെ ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത് സ്വാഭാവികമാണ്. പരുക്ക് ചൂണ്ടിക്കാട്ടി വിശ്രമം തേടുന്ന പേസ് ബോളർമാർ തിരിച്ചെത്തി അതിവേഗ പന്തുകളിലൂടെ വിക്കറ്റെടുക്കുന്നത് നാം കണ്ടിട്ടില്ലേയെന്നും സഖ്‍ലയ്ൻ വ്യക്തമാക്കുന്നു.
Post Your Comments