കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു. റോഡ് മാര്‍ഗമാണ് ഇവരെ കൊച്ചിയിലെത്തിക്കുക. ഇന്ന് ഉച്ചയോടെ ഇവര്‍ കൊച്ചിയിലെത്തുമെന്നാണ് വിവരം.
ഇരുവരെയും കൊണ്ട് എന്‍ഐഎ സംഘം ബംഗളൂരുവില്‍ നിന്നും പുറപ്പെട്ടു. കൊച്ചിയിലെത്തിയ ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക. ഇരുവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം കേസുമായി ബന്ധപ്പെട്ട് പിടിയിലായ മലപ്പുറം സ്വദേശി റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ ഇയാളെ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പിടികൂടിയത്.
ALSO READ: സ്വർണക്കടത്ത്; ഒരാൾ കൂടി പിടിയിലായെന്ന് സൂചന; നിർണായക വിവരങ്ങൾ പുറത്ത്
സ്വര്‍ണ്ണക്കടത്തില്‍ ഇയാളുടെ നിക്ഷേപം എത്രയാണ് ആരെല്ലാമാണ് നിക്ഷേപകര്‍, കേസില്‍ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടെയും പങ്ക് എന്നീ വിവരങ്ങളെല്ലാം ഇയാളില്‍ നിന്നും കിട്ടുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Post Your Comments