ആനന്ദ വികടന് നല്‍കിയ അഭിമുഖത്തില്‍ മാസ്റ്ററിന്റെ നിര്‍മ്മാതാവായ സേവ്യര്‍ ബ്രിട്ടോ ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യില്ലെന്നും പാന്‍ഡെമിക് അവസാനിച്ചതിനുശേഷം മാത്രമേ അത് തീയറ്ററുകളില്‍ എത്തുമെന്നും പറഞ്ഞു. എത്ര താമസിച്ചാലും ചിത്രം തീയറ്ററില്‍ മാത്രമെ റിലീസ് ചെയ്യുകയൊള്ളുവെന്നും ബാക്കി വരുന്ന വാര്‍ത്തകള്‍ എല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ അവസ്ഥയെ അടിസ്ഥാനമാക്കി മാസ്റ്റര്‍ ദീപാവലി 2020 അല്ലെങ്കില്‍ പൊങ്കല്‍ 2021 ന്റെ റിലീസ് തീയതി നോക്കുകയാണെന്ന് ബ്രിട്ടോ പറഞ്ഞു. വിജയ് നായകനായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പൊതുവെ തമിഴ്നാട്ടിലും കേരളത്തിലും വളരെ വലിയ ലാഭം കൊയ്യുന്ന സിനിമകളായാണ് ദളപതി വിജയുടെത്.ഓ.ടി.ടി.വഴി സിനിമ വിചാരിച്ച യത്ര പ്രൊമോഷൻ ലഭിക്കില്ല കൂടാതെ ഒറ്റ ദിവസം കൊണ്ട് പടം മറ്റു സോഷ്യൽ മീഡിയകളിലും സജീവമാകും അതിനുള്ള ഇട മാസ്റ്റർ വരുത്തില്ല കോവിട് സാഹചര്യങ്ങൾ മാറിയ ശേഷം മാത്രമേ സിനിമയുടെ വമ്പൻ റിലീസ് ഉണ്ടാകു എന്നുംനിർമ്മാതാവ് പ്രതികരിച്ചു
Post Your Comments