കൊച്ചി : സ്വര്‍ണം കടത്തിയ കേസിലെ പ്രതി സന്ദീപിന്റെ വീട്ടില്‍ നിന്നും പരിസരത്തു നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. നേരത്തെ സ്വര്‍ണക്കടത്തു നടത്തിയതിന്റെ തെളിവുകളാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണം ഒളിച്ചു കടത്തിയ മൈക്രോവേവ് അവന്‍, വാതില്‍പ്പൂട്ട്, കാര്‍ഗോ കവര്‍, കാര്‍ട്ടണുകള്‍ തുടങ്ങിയ സാധനങ്ങളാണു അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി വീണ്ടെടുത്തത്.
നേരത്തെ നടത്തിയ കള്ളക്കടത്തുകള്‍ സംബന്ധിച്ച്, ചോദ്യം ചെയ്യലില്‍ സരിത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിലെ പ്രതികള്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും സരിത് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, തെളിവുകള്‍ തേടിയാണ് ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ പരിശോധിച്ചത്.
Post Your Comments