Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയില്‍ നിന്നും സന്ദീപില്‍ നിന്നും എന്‍ഐഎയ്ക്ക് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന : പിടികിട്ടാനുള്ള പ്രതി ഫൈസലിന് ഭീകരവാദവുമായി ബന്ധം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയില്‍ നിന്നും സന്ദീപില്‍ നിന്നും എന്‍ഐഎയ്ക്ക് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന . ബംഗളൂരില്‍ പിടിയിലായ ഇരുവരേയും ഇന്ന് കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.
ഇരുവരെയും രാവിലെ ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുക. ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read also : മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനുമായ എം സി ദത്തന് ഉപകാരം നല്‍കാന്‍ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ്; സ്വര്‍ണ്ണക്കടത്തു കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യൂ

ഇന്നലെ ബാംഗളൂരുവിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. എന്‍.ഐ. എ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബംഗളുരു പൊലീസിലെ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ സഹായത്തോടെയാണ് സ്വപ്നയെ പിടികൂടിയത്.കൊച്ചി എന്‍.ഐ.എ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ബംഗളൂരുവിലെത്തി സ്വപ്നയെ രാത്രിയില്‍ ചോദ്യം ചെയ്തു.
ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

ഏഴ് ദിവസമായി സ്വപ്നയും സന്ദീപും ഒളിവിലായിരുന്നു. കേസില്‍ സ്വപ്ന രണ്ടാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്. ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് നേരത്തേ പിടികൂടിയിരുന്നു. മൂന്നാം പ്രതിയും ഭീകരബന്ധത്തിന്റെ കണ്ണിയുമായ ഫരീദിനെ പിടികിട്ടാനുണ്ട്. സ്വര്‍ണം നയതന്ത്ര ബാഗേജുവഴി അയച്ച ഇയാള്‍ ദുബായിലാണെന്നാണ് സൂചന. സ്വപ്നയ്‌ക്കൊപ്പം ഇയാളെ ദുബായില്‍ കണ്ടിരുന്നെന്ന് സരിത്ത് ഇന്നലെ കസ്റ്റംസിനോട് വെളിപ്പെടുത്തി. അതേസമയം, സന്ദീപിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്നും പരിശോധന തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button