ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പിന്മാറ്റം തുടരുന്നു. സംഘര്‍ഷം നിലനിന്നിരുന്ന ഹോട്ട് സ്പ്രിംഗ് മേഖലയിലെ പെട്രോളിംഗ് പോയിന്റ് 15ല്‍ നിന്ന് ചൈന പൂര്‍ണമായി പിന്മാറി. ഗോഗ്ര മേഖലയിലെ പട്രോളിംഗ് പോയിന്റ് 17 എയില്‍ നിന്നുള്ള പിന്മാറ്റം ഇന്നോ നാളെയോ പൂര്‍ത്തിയാകുമെന്നാണ് സൂചന. മുൻപ് പട്രോളിംഗ് പോയിന്റ് 14ല്‍ നിന്നും ചൈന രണ്ടു കിലോമീറ്റര്‍ പിന്മാറിയിരുന്നു. ചൈനീസ് സേനയുടെ പിന്മാറ്റം ഇന്ത്യന്‍ സേന ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്.
Read also: പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി വികാസ് ദുബെയ്ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സഹായിക്ക് കോവിഡ്
അതേസമയം, ചൈനീസ് സേന കടന്നു കയറിയ പാങ്ങോംഗ് തടാകത്തിലെ ഫിംഗര്‍ 4 മേഖലയില്‍ നിന്നു ഭാഗികമായി പിന്മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഇവിടെ തമ്പടിച്ചിരുന്ന വാഹനങ്ങളും ടെന്റുകളും നീക്കം ചെയ്തെന്നും റിപ്പോർട്ടുണ്ട്.
Post Your Comments