ബീജിംഗ് : ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍വാങ്ങിയെങ്കിലും ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ പുതിയ തന്ത്രവുമായി ചൈന . ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടാക്കുന്നതിലൂടെ ഇന്ത്യയെത്തന്നെയാണ് ചൈന ലക്ഷ്യമിടുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ലഡാക്ക് മേഖലയില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഭൂട്ടാനുമായി കൊമ്പുകോര്‍ക്കാനുള്ള ചൈനയുടെ തീരുമാനം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.
read also : പസഫിക് സമുദ്രത്തിലെ ചൈനയുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ലോകശക്തികൾ ഒന്നിക്കുന്നു
കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലാണ് ഇപ്പോള്‍ ചൈന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതും ഒരു രാജ്യാന്തര വേദിയില്‍. ജൂണ്‍ 2-3 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) കൗണ്‍സില്‍ യോഗത്തില്‍ സാങ്തങ് വന്യജീവി സങ്കേതത്തിലെ ഒരു പദ്ധതിക്കായി ഭൂട്ടാന്‍ പണം ചോദിച്ചിരുന്നു. എന്നാല്‍ ഭൂട്ടാനെ ഞെട്ടിച്ച് അതു ‘തര്‍ക്ക’ പ്രദേശമാണെന്നും പണം അനുവദിക്കരുതെന്നും ചൈന ആവശ്യപ്പെടുകയായിരുന്നു. ചൈനയുടെ ഈ നീക്കത്തെ എതിര്‍ത്തു ഭൂട്ടാന്‍ ഉടന്‍തന്നെ രംഗത്തെത്തി. ഭൂട്ടാന്റെ അഭിഭാജ്യ ഭാഗമാണ് സാക്തങ് വന്യജീവി സങ്കേതമെന്നും ചൈനയുമായി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിക്കല്‍പ്പോലും ഇതു കടന്നുവന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഭൂട്ടാന്റെ കിഴക്കന്‍മേഖലയിലെ ഈ വന്യജീവി സങ്കേതത്തിനായി ഇതുവരെ ചൈന അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ സ്ഥലങ്ങളുടെ പേരിലുള്ള തര്‍ക്കം ദീര്‍ഘനാളായി ഉണ്ടായിരുന്നുവെന്നും പുതിയവയല്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചൈന – ഭൂട്ടാന്‍ വിഷയത്തില്‍ മൂന്നമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യയെ പരാമര്‍ശിച്ച് ചൈന വ്യക്തമാക്കിയിരുന്നു.
ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇപ്പോള്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തിത്തര്‍ക്കം ചൈന വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments