തിമ്പു: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ജിഗ്മെ ഖേസർ പരമോന്നത സിവിലിയൻ ബഹുമതിയായ ‘നഗദാഗ് പെൽ ജി ഖോർലോ’ നരേന്ദ്ര മോദിക്ക് നൽകുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുരസ്കാര നേട്ടത്തില്‍ ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് സോഷ്യൽ മീഡിയിൽ നടത്തിയ പ്രസ്താവനയിലൂടെ സന്തോഷം പങ്കുവെച്ചു.
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നഗദാഗ് പെൽ ജി ഖോർലോ നരേന്ദ്രമോദിക്ക് നല്‍കിക്കൊണ്ടുള്ള ഹിസ് ഹെെനസിന്റെ പ്രഖ്യാപനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച് മഹാമാരികാലത്ത് അദ്ദേത്തില്‍ നിന്ന് ലഭിച്ച ഉപാധികളില്ലാത്ത സൗഹൃദത്തിനും പിന്തുണയ്ക്കും ഈ സാഹചര്യത്തില്‍ നന്ദി അറിയിക്കുന്നുവെന്നും ലോട്ടെ ഷെറിംഗ് പറഞ്ഞു.’
Thank you, Lyonchhen @PMBhutan! I am deeply touched by this warm gesture, and express my grateful thanks to His Majesty the King of Bhutan. https://t.co/uVWC4FiZYT
— Narendra Modi (@narendramodi) December 17, 2021
Post Your Comments