ന്യൂഡൽഹി: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . കൊവിഡ് കാലത്തുൾപ്പടെ നല്കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സഹായ സഹകരണങ്ങൾ അനിർവചനീയമാണെന്നും ഭൂട്ടാൻ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ചൈനയുടെ കടന്നു കയറ്റത്തിലും ഭൂട്ടാനൊപ്പമായിരുന്നു ഇന്ത്യ നിലനിന്നത്. ചൈനയും ഭൂട്ടാനുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന ഡോക്‌ലാം പീഠഭൂമിയിലേക്ക് ചൈന പാത നീട്ടുന്ന പ്രശ്നത്തിൽ 2017-ൽ ഇന്ത്യൻ സൈന്യവും ചൈനീസ് പട്ടാളവും 73 ദിവസം മുഖാമുഖം നിന്നിരുന്നു.
Bhutan confers the country’s highest civilian award – Ngadag Pel gi Khorlo upon Prime Minister Narendra Modi. pic.twitter.com/MDFpOAN8i3
— ANI (@ANI) December 17, 2021
ഭൂട്ടാന്റെ ഉടമസ്ഥതയിലുള്ള മേഖലയിൽ ചൈന നടത്തിയ കടന്നുകയറ്റത്തിൽ ഇന്ത്യ ഭൂട്ടാന്റെ ഭാഗത്തായിരുന്നു. വിഷയത്തിൽ ഇന്ത്യയും ചൈനയുമായി യുദ്ധസമാനമായ അന്തരീക്ഷവും നിലനിന്നിരുന്നു.
Post Your Comments