KeralaIndiaNews

നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ : കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ റിപ്പോര്‍ട്ട് തേടി : സംഭവം അതീവ ഗുരുതരമെന്ന് കേന്ദ്രധനന്ത്രി

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നില്ല. തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നു. സ്വര്‍ണക്കടത്തും സ്വപ്‌ന സുരേഷിന്റെ നയതന്ത്രബന്ധവും കണക്കിലെടുത്താണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടികള്‍

Read Also : ‘സ്വപ്‌ന-ശിവശങ്കര്‍ സ്വര്‍ണ പദ്ധതി’ തട്ടിപ്പിന്റെ ആഴം വലുത്…സംസ്ഥാനത്തു നടന്ന പല തട്ടിപ്പുകള്‍ക്ക് പിന്നിലും ഇതിന് നല്ല ബന്ധം … ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ധനമന്ത്രി പരോക്ഷ നികുതി ബോര്‍ഡിനോട് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ തേടുകയും ചെയ്തു. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോയെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. അതേസമയം, കേസിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസും തേടിയിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന് കസ്റ്റംസ് കത്തു നല്‍കി. വിദേശകാര്യമന്ത്രാലയത്തിനും അപേക്ഷ കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button